ന്യൂഡൽഹി: 75-ാമത് റിപ്പബ്ലിക്ക് ദിനത്തിൽ പ്രശസ്ത ദേശഭക്തി ഗാനമായ ‘ദേശ് രംഗീല’ ആലപിച്ച ഈിജിപ്ഷ്യൻ പെൺകുട്ടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈജിപ്ഷ്യൻ സ്വദേശിനിയായ കരിമാൻ എന്ന പെൺകുട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രശംസക്ക് അർഹയായത്. ഇന്ത്യക്കാരും ഈജിപ്ഷ്യൻ പൗരന്മാരും ഉൾപ്പെടെ നിരവധി പേരാണ് ഇന്ത്യ ഹൗസിൽ ദേശഭക്തിഗാനമാലപിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്.
‘ഈജിപ്ത്തിൽ നിന്നുള്ള കരിമാൻ എന്ന പെൺകുട്ടിയുടെ ആലാപനം അതിമനോഹരമായിരുന്നു. കരിമാന്റെ ഈ പരിശ്രമത്തിനെ അഭിനന്ദിക്കുന്നു. കൂടാതെ, അവരുടെ ഭാവി ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഈജിപ്ഷ്യൻ എംബസി പങ്കുവച്ച വീഡിയോയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’75-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യ ഹൗസിൽ ഈജിപ്ത്തിൽ നിന്നുള്ള കരിമാൻ എന്ന പെൺകുട്ടി ‘ദേശ് രംഗീല’ എന്ന ദേശഭക്തി ഗാനം ആലപിച്ചു. അവളുടെ ശ്രുതി മധുരമായ ആലാപനവും കൃത്യമായ ശൈലിയും ഇന്ത്യൻ പൗരന്മാരെയും ഈജിപ്ഷ്യൻ പൗരന്മാരെയും ഒരുപോലെ അതിശയിപ്പിച്ചു’-ഈജിപ്ത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Discussion about this post