ഭോപ്പാൽ: സർവ്വീസ് ബുക്കിൽ നോമിനിയാക്കാത്തതിന് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തി ഭർത്താവ്. മദ്ധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ ഷാപുരയിലാണ് സംഭവം. മജിസ്‌ട്രേറ്റ് നിഷ നാപിറ്റ് ആണ് കൊല്ലപ്പെട്ത്. ഇവരുടെ ഭർത്താവ് മനീഷ് ശർമ്മ അറസ്റ്റിലായി.
തൊഴിൽ രഹിതനായ മനീഷ് എന്നും പണത്തിനായി നിഷയെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ സർവ്വീസ് ബുക്കിലും ബാങ്ക്,ഇൻഷൂറൻസ് എന്നിവയിലും നോമിനിയാക്കിയില്ലെന്ന് മനീഷ് തിരിച്ചറിഞ്ഞു. ഇതോടയാണ് കൊലപാതകം. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് അബോധാവസ്ഥയിൽ നിഷയെ ഇയാൾ ആശുപത്രിയിലേക്കെത്തിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നെന്നും അതിനാലാകം മരണമെന്നുമാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ ഇത് നിഷേധിച്ച സഹോദരി മനീഷിന്റെ ഉപദ്രവത്തെ കുറിച്ചോ പോലീസിനോട് പറഞ്ഞു. മുക്കിലും വായിലും രക്തം കണ്ടതിനാൽ പോസ്റ്റ്മോർട്ടം നടത്തുകയും അതിൽ ശ്വാസംമുട്ടിയുള്ള മരണമെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു.
Discussion about this post