ന്യൂഡൽഹി; സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും ഇന്ത്യൻ നാവികസേന രക്ഷിച്ച ഇറാനിയൻ മത്സ്യബന്ധനകപ്പലിൽ ഉണ്ടായിരുന്നത് പാകിസ്താൻ പൗരന്മാര്‍. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് അറബിക്കടലിൽ രക്ഷാദൗത്യം നടത്തിയത്. 19 പാക് പൗരന്മാര്‍ ആണ് കടൽക്കൊള്ളക്കാരുടെ തടവിലുണ്ടായിരുന്നത്.പതിനൊന്ന് സോമാലിയന്‍ കടല്‍ക്കാരില്‍ നിന്നാണ് പാകിസ്താൻ പൗരന്മാരെ ഐഎന്‍എസ് സുമിത്ര രക്ഷപ്പെടുത്തിയത്.
അറബിക്കടലില്‍ കൊച്ചി തീരത്തിന് 850 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലില്‍ നിന്ന് സഹായ അഭ്യര്‍ത്ഥന നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. തടങ്കലിലായതിന് പിന്നാലെ ഐഎന്‍എസ് സുമിത്രയില്‍ നിന്നുള്ള ധ്രുവ് ഹെലികോപ്ടറുകള്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കപ്പല്‍ വളഞ്ഞ ഇന്ത്യന്‍ നാവികസേന കൊള്ളക്കാരെ നിരായുധീകരിച്ചിരുന്നു. പിന്നാലെയാണ് രക്ഷാദൗത്യം നടത്തിയത്.
2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് ചെങ്കടലില്‍ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിരവധി വ്യാപാര കപ്പലുകള്‍ ലക്ഷ്യമിട്ടിരുന്നു. വ്യാപാര കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ കണക്കിലെടുത്ത് മുന്‍നിര ഡിസ്‌ട്രോയറുകളേയും ഫ്രിഗേറ്റുകളേയും വിന്യസിച്ച് ഇന്ത്യന്‍ നാവികസേന അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post