പാലക്കാട്:മൂന്ന് വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരിയംകോട് മേക്കോണ്‍ സുരേഷിന്റെ ഭാര്യ വിന്‍സി (37) ആണ് മരിച്ചത്. കോട്ടയിലാണ് സംഭവം. മകള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനുവരി 22 നാണ് സംഭവം നടന്നത്. ഭര്‍ത്താവ് സുരേഷ് പുറത്തുപോയ സമയത്തായിരുന്നു വിന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നു. പുറത്ത് പോയി സുരേഷ് വീട്ടില്‍ ബിന്‍സിയെ നോക്കിയെങ്കിലും കണ്ടില്ല. പിന്നീടാണ് ബിന്‍സിയെയും കുഞ്ഞിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ സുരേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് ബിന്‍സി മരിക്കുന്നത്. കുഞ്ഞ് അപകടനില തരണം ചെയ്തതായും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബിന്‍സി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. കുടുംബപ്രശ്നമാണോ , മറ്റെന്തെങ്കിലും പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെ പോലീസ് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post