ഡെറാഡൂണ്‍:കഴിഞ്ഞ വര്‍ഷം തകര്‍ന്ന ഉത്തരാഖണ്ഡ് തുരങ്കത്തിന്റെ നിര്‍മ്മാണം വീണ്ടും പുനരാരംഭിച്ചു. സില്‍ക്യാര റോഡ് തുരങ്കത്തില്‍ കുടുങ്ങിയവരില്‍ ഒരാളായ മണിക് താലൂക്ദാര്‍ നിര്‍മ്മാണത്തിന് തിരിച്ചെത്തുകയും ചെയ്തു. ഈ ദുരന്തം നിര്‍ഭാഗ്യകരമായ കാര്യമായിരുന്നു. പക്ഷേ അതിനര്‍ത്ഥം ഞങ്ങള്‍ ഭയന്ന് ജോലി നിര്‍ത്തുമെന്ന് അര്‍ത്ഥമാക്കുന്നില്ല. ഞങ്ങള്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറാന് പോവുന്നില്ല എന്നും തൊളിലാളികള്‍ പറഞ്ഞു. തുരങ്കത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് ഗതാഗത മന്ത്രാലയം കഴിഞ്ഞ ആഴ്ച അനുമതി നല്‍കിയിരുന്നു.
ഇപ്പോള്‍ ഞങ്ങളുടെ ജോലിയിലുള്ള അപകടസാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാണ് .ഓരോ തൊഴിലാളികളും എത്തി ചേരുന്നതേ ഒള്ളു. എല്ലാവരും അതിവേഗം തന്നെ എത്തിച്ചേരുമെന്നും തൊഴിലാളി മണിക് താലൂക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 12 നാണ് 41 തൊഴിലാളികള്‍ സില്‍ക്യാര ടണലില്‍ കുടങ്ങിയത്. 17 ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എല്ലാ തൊഴിലാളികളെയും സുരക്ഷിതരായാണ് പുറത്തെടുത്തത്.
Discussion about this post