തിരുവനന്തപുരം : ഭരണം ഉണ്ടായിരുന്ന കാലത്ത് ഗവർണർമാരെ ഉപയോഗിച്ച് മാമാ പണി നടത്തിയവരായിരുന്നു കോൺഗ്രസുകാരെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. എംഎം മണിയുടെ പരാമർശത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തെ കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ ആയിരുന്നു എംഎം മണിയുടെ വിവാദ പരാമർശം.
“ഗവർണറെ കൊണ്ട് മാമാ പണി ചെയ്യിക്കുന്നവരാണ് കോൺഗ്രസുകാർ. ഗവർണർമാരെ ഉപയോഗിച്ച് സകല വൃത്തികേടും കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്നപ്പോൾ ചെയ്തിരുന്നു.” എന്നുമാണ് നിയമസഭയിൽ വച്ച് എംഎം മണി പ്രസ്താവന നടത്തിയത്. ഇതോടെ നിയമസഭയെ എംഎം മണി അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ മാമ എന്ന വാക്ക് അത്ര മോശം ഒന്നുമല്ല എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. മണിയുടെ പരാമർശം സഭ രേഖകളിൽ നിന്നും നീക്കണമെന്ന് പ്രതിപക്ഷ എംഎൽഎമാർ ആവശ്യപ്പെട്ടപ്പോൾ പരാമർശം പിൻവലിക്കാം എന്ന് എം എം മണി വ്യക്തമാക്കി. നേരത്തെ എൽഡിഎഫ് പൊതുയോഗത്തിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നാറി എന്നും എംഎം മണി അധിക്ഷേപിച്ചിരുന്നു.
Discussion about this post