കോട്ടയം; പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും.
കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ഡൽഹിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിൽ എല്ലാവരുടെയും അഭിപ്രായമെന്നായിരുന്നു ഇന്നലെ പിസി ജോർജ് പറഞ്ഞത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്.
Discussion about this post