ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതാണെന്നും ആ ദിശയില്‍ അദ്ദേഹം ചില ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി..
രാമക്ഷേത്രത്തെ പിന്തുണക്കുന്നെന്ന് രാജീവ് ഗാന്ധി വ്യക്തിപരമായി തന്നോട് പറഞ്ഞതാണ്. രാമഭക്തര്‍ക്ക് പ്രാര്‍ഥന നടത്താന്‍ ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നുകൊടുത്തതും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നല്കിയതും രാമക്ഷേത്രത്തിന് അനുകൂലമായ രാജീവ് ഗാന്ധിയുടെ നടപടികളായിരുന്നു.
തുടര്‍ന്ന് ഫൈസാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട രാജീവ് ഗാന്ധി രാമരാജ്യമാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് പറഞ്ഞതും ഇതുകൊണ്ടാണ്. പ്രധാനമന്ത്രിയായ നരസിംഹ റാവുവും രാമക്ഷേത്രത്തിന് അനുകൂല സമീപനമാണ് കൈക്കൊണ്ടതെന്നും സ്വാമി പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയില്‍ രാമക്ഷേത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post