ശ്രീനഗർ: ബാരാമുള്ളയിൽ പാകിസ്താൻ ആസ്ഥാനമായുള്ള രണ്ട് ഭീകരവാദികളുടെ സ്വത്തുവകകൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്. കണ്ണുകെട്ടിയ സ്വത്തുക്കൾക്ക് ലക്ഷങ്ങൾ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. ഉറി സബ് ജഡ്ജിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
ജലാൽ ദിൻ, മോഹിദ് സാക്കി എന്നിവരുടെ സ്വത്തുവകകളാണ് പിടിച്ചെടുത്തത്. പത്താനിലെ സാംബൂർ സ്വദേശിയാണ് ജലാൽ ദിൻ. ഉറി നഗരത്തിൽ നിന്നുള്ളയാണ് മോഹിദ് സാക്കി. ഇരുവരും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചൃു വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കശ്മീർ ലക്ഷ്യമിട്ടുള്ള ഭീകരവാദപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇരുവരുമെന്നും ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
Discussion about this post