ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലേക്ക്. ഈ മാസം 30 ന് അദ്ദേഹം കന്യാകുമാരിയിൽ എത്തും. വിവേകാനന്ദപ്പാറയിൽ ഏക ദിന ധ്യാനം നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം കന്യാകുമാരിയിൽ എത്തുന്നത്.
31 ന് രാവിലെ മുതൽ പിറ്റേദിവസം രാവിലെ വരെയാണ് ധ്യാനം. ജൂൺ ഒന്നിന് പകൽ മുഴുവനും അദ്ദേഹം കന്യാകുമാരിയിൽ ചിലവിടും. ശേഷം വൈകീട്ടോടെയാകും മടക്കം.
2019 ലും അദ്ദേഹം സമാനരീതിയിൽ ധ്യാനമിരുന്നിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായതിന് ശേഷം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ആയിരുന്നു അദ്ദേഹം എത്തിയത്. പതിനേഴ് മണിക്കൂറോളം നേരം അദ്ദേഹം ഗുഹയിൽ ധ്യാനം ഇരുന്നു. കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആയിരുന്നു പ്രധാനമന്ത്രി മടങ്ങിയത്.
Discussion about this post