ന്യൂഡല്‍ഹി:ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചു.ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനമാണ് നടക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് രാഷ്ട്രപതി.കഴിഞ്ഞ വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങള്‍ നിറഞ്ഞതായിരുന്നു എന്നു ചൂട്ടികാട്ടി.നിരവധി വിജയങ്ങളാണ് നമ്മള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യ ആതിഥേയത്വം വഹിച്ച വിജയകരമായ ജി20 ഉച്ചകോടി. ഇതിലൂടെ ലോകത്ത് ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തി. ഏഷ്യന്‍ ഗെയിംസില്‍ നൂറിലധികം മെഡലുകളാണ് ഇന്ത്യ നേടിയത് എന്ന് രാഷട്രപതി പറഞ്ഞു. അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ അഭിസംബോധനയാണ് ഇതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷത്തെ പരിശ്രമമാണ് നാം ഇന്ന് കാണുന്ന നേട്ടങ്ങള്‍. കുട്ടിക്കാലം മുതല്‍ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം നമ്മള്‍ കേട്ടിടുണ്ട്. എന്നാല്‍ ഇന്ന് ദാരിദ്ര്യം വലിയ തോതില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് നാം കാണുന്നു എന്നും രാഷ്ട്രപതി വ്യക്തമാക്കി.
Discussion about this post