ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജ്യത്തിന്റെ വടക്കുകിഴക്കുനിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന ഭാരത് ജോഡോ യാത്ര വിജയകരമായാണോ മുന്നോട്ട് പോകുന്നത് എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ സംശയം. രാഷ്ട്രീയമായി കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ വ്യത്യസ്താഭിപ്രായം. യാത്ര നടത്താൻ രാഹുൽ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്.
സംഘടനാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന യാത്ര ഏതാനും മാസം മുൻപെങ്കിലും നടത്തേണ്ടിയിരുന്നു. തിരഞ്ഞെടുപ്പിലെ സഖ്യങ്ങൾ, സ്ഥാനാർഥി നിർണയം, തന്ത്രരൂപീകരണം എന്നിവയടക്കമുള്ള കാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്താൻ ഡൽഹിയിൽ നിൽക്കേണ്ട സമയത്ത് രാഹുൽ രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിലൂടെ ബസ് യാത്ര നടത്തുന്നത് കോൺഗ്രസിനു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും വിമർശനം ഉയരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, യാത്ര ഇടയ്ക്കുവച്ച് നിർത്തേണ്ടി വരുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
Discussion about this post