ന്യൂഡൽഹി: തുടർച്ചയായ ആറാം തവണ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെക്കോർഡ് ഇടാൻ പോവുകയാണ് നമ്മുടെ ധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പുള്ള ബജറ്റ് ആയതിനാൽ സ്വാഭാവികമായും ഇത് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് ആയിരിക്കും എന്ന് ഉറപ്പാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നരേന്ദ്ര മോദി സർക്കാരിൻ്റെ രണ്ടാം ടേമിലെ (2024-25 സാമ്പത്തിക വർഷത്തേക്കുള്ള) അന്തിമ ബജറ്റ് അഥവാ ഇടക്കാല ബജറ്റ് ധനമന്ത്രി ധനമന്ത്രി അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസന ചിലവുകളിലും ധനകമ്മി നിയന്ത്രണത്തിലും ആയിരിക്കും ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ വലിയ സർക്കാർ ചിലവഴിക്കലുകൾ വേണ്ടി വരുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ് കരുതപ്പെടുന്നത്.
അതെ സമയം തുടർച്ചയായ മൂനാം തവണയും അധികാരത്തിലേറും എന്ന് കരുതപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടിലൂന്നിയുള്ള സാമ്പത്തിക പ്രകടനപത്രിക ആയിരിക്കും ഈ ബജറ്റ്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഢ് തിരഞ്ഞെടുപ്പുകളുടെ വിജയം നൽകിയ ആത്മവിശ്വാസം ഉള്ളത് കൊണ്ട് തന്നെ വലിയ ജനപ്രിയ പ്രഖ്യാപനങ്ങളെക്കാൾ കൂടുതൽ ധനകമ്മി നിയന്ത്രത്തിൽ ആയിരിക്കും ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധനകമ്മി 50 ബേസിസ് പോയിന്റ് കുറച്ചു കൊണ്ടുവന്ന് ജി ഡി പി യുടെ 5.9 ശതമാനത്തിൽ കേന്ദ്രീകരിക്കുക എന്നാണ് സർക്കാർ ലക്‌ഷ്യം വയ്ക്കുക എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം
Discussion about this post