ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ എത്തുന്നത് നീല നിറമുള്ള സാരി ധരിച്ച്. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ നീല നിറത്തിലുള്ള സാരി ധരിച്ച് എത്തിയ നിർമ്മലാ സീതാരാമന്റെ ചിത്രങ്ങൾ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. മുൻവർഷങ്ങളിലും ബജറ്റിനൊപ്പം തന്നെ നിർമ്മലാ സീതാരാമന്റെ സാരിയും ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.
നീലയ്ക്കൊപ്പം ക്രീം നിറം കൂടി ചേർന്ന ടസ്സർ സിൽക്ക് സാരിയാണ് കേന്ദ്രധമന്ത്രി ധരിച്ചിരിക്കുന്നത്. സാരിയിൽ ഉടനീളം കാന്ത വർക്കും നൽകിയിട്ടുണ്ട്. ഝാർഖണ്ഡ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ടസ്സർ സിൽക്ക് സാരികൾ കൂടുതലായും നിർമ്മിക്കാറുള്ളത്. ഇതുവഴി പ്രാദേശിക ഉത്പന്നങ്ങളുടെ പ്രോത്സാഹനം കൂടിയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം കൈത്തറിയായി നിർമ്മിച്ച ചുവപ്പ് നിറത്തിലുള്ള ഇക്കാൽ സാരി ധരിച്ചായിരുന്നു നിർമ്മല ബജറ്റ് അവതരിപ്പിച്ചത്. കർണാടകയിൽ പ്രത്യേകമായി നിർമ്മിക്കുന്ന ഈ സാരി കേന്ദ്ര മന്ത്രിയായ പ്രഹ്ലാദ് സിംഗ് ജോഷിയാണ് നിർമ്മല സീതാരാമന് സമ്മാനിച്ചത്. 2021 ൽ പോച്ചമ്പള്ളി സാരിയായിരുന്നു ബജറ്റ് അവതരണ വേളയിൽ ധരിച്ചിരുന്നത്. 2022 ൽ ബോമകി സാരിയും, 2020 ൽ സിൽക്ക് സാരിയുമായിരുന്നു വസ്ത്രം. 2019 ൽ മംഗൽഗിരി സാരി ധരിച്ചായിരുന്നു ബജറ്റ് അ്വതരകണം.
പൊതുവെ സാരി മാത്രം ധരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിർമ്മലാ സീതാരാമൻ. വിദേശയാത്രകളിൽ ഉൾപ്പെടെ ഇന്ത്യൻ വസ്ത്രമായ സാരിയാണ് കേന്ദ്രധനമന്ത്രി ധരിയ്ക്കാറുള്ളത്.
Discussion about this post