ന്യൂഡല്‍ഹി:രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഭരണ്‌നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ .ഉന്നത വിദ്യാഭ്യാസത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ സ്ത്രീ പ്രവേശനം 28% വര്‍ദ്ധനവാണ് ഉണ്ടായത എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കോഴ്സുകളില്‍ പെണ്‍കുട്ടികളും സ്ത്രീകളും 43% പ്രവേശനം നേടുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതിലൂടെ തെളിയുന്നത് തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നു എന്നാണ് എന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാര്‍ എപ്പോഴും സ്ത്രീകള്‍ക്കൊപ്പമാണ് നിലകൊണ്ടിരുന്നത് . അവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത് എന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.ഗ്രാമീണ തലത്തില്‍ വരെ വികസന പദ്ധതികള്‍ എത്തിച്ചു. അഴിമതിയും സ്വജനപക്ഷവാദവും കുറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ വിജയ മന്ത്രമെന്നും ധനമന്ത്രി വ്യക്തമാക്കി.
വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post