വാഷിംഗ്‌ടൺ: അമേരിക്കയുടെ പ്രസിദ്ധമായ ആളില്ല ചെറു വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി അമേരിക്കൻ കോൺഗ്രസ്. പ്രിഡേറ്റർ ഡ്രോണുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന 31 എം ക്യൂ 9ബി ഡ്രോണുകളാണ് ഇന്ത്യക്ക് കൈമാറാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഡ്രോണുകളുടെ നിർമാതാക്കളായ ജനറൽ അറ്റോമിക്‌സിനോട് നിർദ്ദേശിച്ചത്.ഇന്ത്യയിലെ ദേശീയ സുരക്ഷാ വകുപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ഡ്രോൺ നിർമ്മാതാക്കൾ ഈ വിവരം അറിയിച്ചിട്ടുണ്ട്.
31 MQ9B പ്രിഡേറ്റർ സായുധ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കുന്നതിനുള്ള വിജ്ഞാപനം വൈകുന്നേരത്തോടെ പുറപ്പെടുവിക്കുമെന്ന് വാഷിംഗ്ടണിലെ ബന്ധപ്പെട്ട വൃത്തങ്ങൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട് . ഇന്ത്യൻ നാവികസേനയ്ക്ക് 31 ഡ്രോണുകളിൽ 15 എണ്ണം ലഭിക്കുമ്പോൾ, ഇന്ത്യൻ കരസേനയ്ക്കും ഇന്ത്യൻ വ്യോമസേനയ്ക്കും എട്ട് വീതം ഡ്രോണുകളാണ് ലഭിക്കാൻ പോകുന്നത്. ഹൂതി
അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും വ്യോമ ദൗത്യങ്ങളിലെ പ്രകടനങ്ങൾ കൊണ്ടാണ് ഈ ഡ്രോണുകൾ ആദ്യകാലങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ചത്
നിരീക്ഷണത്തിലൂടെയും രഹസ്യാന്വേഷണ ജോലികളിലൂടെയും രഹസ്യവിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഡ്രോണുകളുടെ പ്രാഥമിക ദൗത്യം. നൂതന ക്യാമറകളും സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന പ്രെഡേറ്ററിന് കരയിലുള്ള സൈനികർക്ക് തത്സമയ ചിത്രങ്ങളും ഡാറ്റയും നൽകാൻ കഴിയും. MQ-1C ഗ്രേ ഈഗിൾ പോലെയുള്ള ചില വകഭേദങ്ങൾ, മിസൈലുകളും മറ്റ് യുദ്ധോപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിരുന്നു, ഇത് ഭൂതല ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണം നടത്താൻ ഇവയെ പ്രാപ്തമാക്കുന്നുണ്ട് .
യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തം കഴിഞ്ഞ ദശകത്തിൽ ഗണ്യമായ വളർച്ച കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ കോൺഗ്രസ് പച്ചക്കൊടി കാണിച്ചിരിക്കുന്ന ഡ്രോൺ ഇടപാട്. ഇന്ത്യയുമായുള്ള തന്ത്രപരമായ സാങ്കേതിക സഹകരണവും മേഖലയിലെ സൈനിക സഹകരണവും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് ഗണ്യമായ പങ്കു വഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു
ഇന്ത്യൻ നാവികസേന ഇതിനകം തന്നെ അമേരിക്കയിൽ നിന്നും പാട്ടത്തിനെടുത്തിരിക്കുന്ന രണ്ട് പ്രിഡേറ്റർ ഡ്രോണുകൾ തമിഴ്‌നാട്ടിലെ രാജാലി എയർ ബേസിൽ നിന്ന് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ പാടവം വേറെ തലത്തിലേക്കെത്തിക്കാൻ ഈ ഡ്രോണുകൾ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്
Discussion about this post