തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പോലീസ് ഇൻസ്‌പെക്ടർക്കെതിരെ നടപടി. കേസ് അന്വേഷിച്ച എസ്.എച്ച്.ഒ ടിഡി സുനിൽ കുമാറിനെ സസ്പന്റ് ചെയ്തു. ഇതിന് പുറമേ എസ്എച്ച്ഒക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സുനിൽ കുമാറിനെതിരെ നടപടിയെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. എറണാകുളം റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം
അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതിയായ അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകാത്തതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post