ബംഗളൂരു: 12 വർഷത്തോളം വീടിനുള്ളിൽ ഭർത്താവ് പൂട്ടിയിട്ട യുവതിയെ പോലീസ് രക്ഷപ്പെടുത്തി. മൈസൂർ ആണ് സംഭവം. 30 കാരിയായ യുവതിയെയാണ് ഭർത്താവ് വീടിനുള്ളിൽ പൂട്ടിയിട്ടത്.
പ്രാഥമികാവശ്യങ്ങൾക്കായി ഒരു പെട്ടിയാണ് ഉപയോഗിച്ചിരുന്നത്. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക് ഉള്ളത്. കുട്ടികൾ സ്‌കൂളിൽ നിന്നും വന്നാൽ, ഭർത്താവ് വരുന്നത് വരെ പുറത്തു നിൽക്കുമെന്ന് യുവതി പറയുന്നു. ഭർത്താവ് ജോലി കഴിഞ്ഞ് തിരിച്ചുവന്ന് പൂട്ട് തുറന്ന ശേഷം മത്രമാണ് ഇവരെ അകത്തേക്ക് കയറാൻ അനുവദിക്കുക.
‘എന്റെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. 12 വർഷങ്ങളായി വീട്ടിനുള്ളിൽ പൂട്ടിയിട്ട് എന്നെ പീഡിപ്പിക്കുകയായിരുന്നു. പ്രദേശത്തുള്ളവരൊന്നും ഭർത്താവിനെ ചോദ്യം ചെയ്തിരുന്നില്ല. കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ട്. ഭർത്താവ് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ മാത്രമാണ് കുട്ടികൾക്ക് വീട്ടിൽ കയറാൻ സാധിക്കുക. അതുവരെ അവർ പുറത്ത് കാത്തുനിൽക്കും. ജനൽ വഴിയാണ് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുക’- യുവതി പറഞ്ഞു.
യുവതിയെ രക്ഷപ്പെടുത്തിയതായും ഭർത്താവിന് ആവശ്യമായ കൗൺസിലിംഗ് നൽകിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് യുവതി. വീട്ടിൽ നിന്നും രക്ഷപ്പെടുത്തിയതിന് ശേഷം യുവതിക്ക് കൗൺസിലംഗ് നൽകി. എന്നാൽ, ഭർത്താവിനെതിരെ പരാതി നൽകാൻ യുവതി തയ്യാറായില്ല. മാതാപിതാക്കളോടൊപ്പം പോകാൻ യുവതി തീരുമാനിച്ചതായും പോലീസ് വ്യക്തമാക്കി.
Discussion about this post