ലക്‌നൗ:ബ്യൂട്ടിപാര്‍ലറില്‍ സൂഹ്യത്തിനൊപ്പം ഒരുങ്ങാന്‍ പോയ വധു കാമുകനോപ്പം ഒളിച്ചോടി. നാഗ്പൂരിലെ ചൗബേപൂരിലാണ് സംഭവം. വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.വധുവിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കല്യാണ ദിവസം പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടി സുഹൃത്തിനോടൊപ്പം ബ്യൂട്ടിപാര്‍ലറില്‍ ഒരുങ്ങാന്‍ പോയത്. ഒരുക്ക എല്ലാം കഴിഞ്ഞ് വിവാഹ വസ്ത്രം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ വധു സുഹൃത്തിനെ കമ്പിളിപ്പിച്ച് കാമുകനുമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന സുഹൃത്ത് വധുവിന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ വരന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും വധുവിന്റെ വീട്ടില്‍ നിന്ന് വരനും കൂട്ടരും വീട്ടിലേക്ക് തന്നെ മടങ്ങിപ്പോവുകയും ചെയ്തു.
വര്‍ഷങ്ങളായി പെണ്‍കുട്ടിയും കാമുകനും പ്രണയത്തിലായിരുന്നു . കാമുകനൊപ്പമുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അന്യ മതസ്ഥനായത് കൊണ്ട് വീട്ടില്‍ സമ്മതിക്കാത്തതിനാലാണ് പെണ്‍കുട്ടി ഒളിച്ചേടിയത് എന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചത് എന്നും പോലീസ് അറിയിച്ചു.
പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയബന്ധമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞു.
Discussion about this post