തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം. പഴയ രീതിയിൽ അപേക്ഷിച്ചാൽ ഇനി സേവനങ്ങൾ ലഭ്യമാകില്ല. ഡ്രൈവിംഗ് ലൈസൻസും ലേണേഴ്‌സ് ലൈസൻസും എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിലാണ് മാറ്റം. മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഇനിമുതൽ പുതിയ ഫോം ഉപയോഗിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിപ്പ് നൽകി.
കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്‌കർഷിച്ചിരിക്കുന്ന ഫോം നമ്പർ ഐഎ യിലാണ് മാറ്റം വന്നിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഇതനുസരിച്ച് അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കണം.
കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നം 1എ യിൽ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തണമെന്നാണ് പുതുക്കിയ ഉത്തരവിൽ പറയുന്നത്. ഇത്തരത്തിൽ മാറ്റം വരുത്തിയ ഫോമായിരിക്കണം ഇനി ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നും സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.
Discussion about this post