ചണ്ഡീഗഡ്: വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ട് ആംആദ്മി എംഎൽഎയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. ബാബ ബക്കാല എംഎൽഎ ദാൽബിർ സിംഗ് ടോംഗിനെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം 17 ന് മുൻപായി എംഎൽഎയെ കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകി.
വണ്ടി ചെക്ക് കേസിൽ ഇത് ആറാം തവണയാണ് എംഎൽഎയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് തവണയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് വീഴ്ചവരുത്തുകയായിരുന്നു. ഇ്തിൽ രൂക്ഷമായ ഭാഷയിൽ പോലീസിനെ വിമർശിച്ച കോടതി അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിയ്ക്കാനും നിർദ്ദേശം നൽകി. അമൃത്സർ റൂറൽ പോലീസിനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും അഞ്ചാം തവണയും വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ദാൽബിർ സിംഗ് ടോംഗിനെതിരെ ആറാം തവണ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. കോടതിയോട് ധാഷ്ട്യം തുടരുന്ന എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Discussion about this post