ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്കാരം കരസ്ഥമാക്കിയ എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അർഹമായ ആദരവാണ് എൽ കെ അദ്വാനിയുടെ പുരസ്കാര നേട്ടം എന്നും സുരേഷ് ഗോപി വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.
അദ്വാനിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് സുരേഷ് ഗോപി അദ്ദേഹത്തിനെ ഭാരതരത്ന പുരസ്കാര നേട്ടത്തിൽ അഭിനന്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എൽകെ അദ്വാനിക്ക് ഭാരതരത്ന പുരസ്കാരം സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 96ാം വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്. അദ്വാനിയുടെ ഈ പുരസ്കാര നേട്ടം ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
“രാജ്യത്തോടുള്ള എല്‍.കെ. അദ്വാനിജിയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള അർഹമായ ആദരവാണ് ഈ ഭാരതരത്നം. നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കുമുള്ള സംഭാവനകൾ നല്‍കുന്ന തത്വങ്ങള്‍ ഉയർത്തിപ്പിടിക്കാൻ ഭാവി തലമുറകളെ ഇത് പ്രചോദിപ്പിക്കട്ടെ. ഈ അഭിമാനകരമായ ബഹുമതിക്ക് അഭിനന്ദനങ്ങള്‍” എന്ന കുറിപ്പോടെ ആയിരുന്നു സുരേഷ് ഗോപി എൽ കെ അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.
Discussion about this post