ന്യൂഡൽഹി: രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കുന്ന എൽകെ അദ്വാനിയ്ക്ക് ആശംസകളുമായി കെവു തോമസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
സീനിയർ ദേശീയ നേതാവ് ശ്രീ. എൽ.കെ. അദ്വാനിക്ക് ഭാരതരത്‌ന അവാർഡ് ലഭിച്ചതിൽ അനുമോദിക്കുന്നു.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു ദേശീയ നേതാവെന്ന നിലയിൽ ഞാനദ്ദേഹത്തെ എപ്പോഴും അംഗീകരിച്ചിട്ടുണ്ട്.
അദ്ദേഹം ഉപപ്രധാനമന്ത്രിയായപ്പോൾ ഞാൻ കേരളത്തിലെ ടൂറിസം മന്ത്രിയായിരുന്നു. കുമ്പളങ്ങി ഗ്രാമം മാതൃകാ ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ അദ്വാനി വളരെ സഹായിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയേക്കാൾ ഒരു കാലഘട്ടത്തിൽ ബിജെപിയെ നയിച്ചിരുന്നത് അദ്വാനിയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ അദ്വാനി ഇന്ത്യൻ പ്രസിഡന്റാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ മോദി തന്ത്രപൂർവ്വം അദ്വാനിയെ മാറ്റി നിർത്തുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ഏതായാലും ഭാരതരത്‌ന ബഹുമതി നൽകി ആദരിച്ചതിന്റെ മെറിറ്റ് ചോദ്യം ചെയ്യാൻ കഴിയില്ല. ഈ ബഹുമതിക്ക് അദ്ദേഹം അർഹനാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
Discussion about this post