മരിച്ചുവെന്ന് നാടകം കളിച്ച് കാൻസർ രോഗികളെ അവഹേളിച്ചു, നടി പൂനം പാണ്ഡെക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എ യും സിനിമാ പ്രവർത്തകരും
മുംബൈ: സെർവിക്കൽ കാൻസറിനെതിരെ അവബോധം സൃഷ്ടിക്കാനെന്ന പേരിൽ സ്വന്തം മരണം വ്യാജമായി പ്രചരിപ്പിച്ച നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും പ്രതിഷേധം ശക്തമാകുന്നു. ഡോക്ടർമാർ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ തുടങ്ങി നിരവധി പേരാണ് നടിയുടെ വില കുറഞ്ഞ പബ്ലിസിറ്റി പ്രകടനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
തന്റെ മരണത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പൂനം പാണ്ഡെക്കെതിരെ മുംബൈ പോലീസ് നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. നേരത്തെ പൂനം പാണ്ഡെക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷനും (എഐസിഡബ്ല്യുഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു.
സെർവിക്കൽ ക്യാൻസറിൻ്റെ മറവിൽ സ്വയം പ്രമോഷനുവേണ്ടി ഉപയോഗിക്കുന്നത് സ്വയം പ്രൊമോഷൻ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എഐസിഡബ്ല്യുഎ വ്യക്തമാക്കി . ശനിയാഴ്ച, ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സുരേഷ് ശ്യാംലാൽ ഗുപ്ത നടിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൂജ ഭട്ട്, ബർക്ക ദത്ത് തുടങ്ങി അനവധി പ്രമുഖരാണ് നടിയുടെ ഈ തരം താണ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയത്.
സെർവിക്കൽ കാൻസറിനെതിരെ രംഗത്ത് വരാൻ അനവധി മാർഗ്ഗങ്ങളുണ്ട്, നിങ്ങൾക്ക് പത്ര സമ്മേളനം വിളിക്കാം, സർക്കാരുമായി ചേർന്ന് പ്രവൃത്തിക്കാം അങ്ങനെ അനവധി. എന്നാൽ അതിനൊന്നും പോകാതെ മരിച്ചു എന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് തരം താണ പരിപാടിയാണ് ശ്യാം ലാൽ വ്യക്തമാക്കി.
Discussion about this post