മലപ്പുറം: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തെ കുറിച്ചുള്ള മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പരാമർശം ചർച്ചയാവുന്നു. മഞ്ചേരിക്ക് സമീപം പുൽപറ്റയിൽ ജനുവരി 24ന് നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്താവുകയായിരുന്നു.
അയോദ്ധ്യയിൽ തകർക്കപ്പെട്ട രാമക്ഷേത്രവും പണികഴിപ്പിക്കാനിരിക്കുന്ന ബാബറി മസ്ജിദും മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന പരാമർശമാണ് ചർച്ചായുന്നത്. പരാമർശത്തിനെതിരെ ഐഎൻഎൽ രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലീങ്ങൾ കേരളത്തിലാണെന്നും സാദ്ദിഖലി തങ്ങൾ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നെന്നും തങ്ങൾ പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post