തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്നു സീറ്റുകൾ വേണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് സീറ്റുകൾ ലീഗിന് അർഹതപ്പെട്ടതാണ്. ആ ആവശ്യത്തെ കോൺഗ്രസ് ഒരിക്കലും ചോദ്യം ചെയ്യില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
യുഡിഎഫിന്റെ നട്ടെല്ല് ആണ് ലീഗ്. കോൺഗ്രസിനൊപ്പം എപ്പോഴും ആത്മാർത്ഥമായി നിൽക്കുന്ന ഘടകകക്ഷിയാണ്. ലീഗുമായി ആലോചിച്ചാണ് കോൺഗ്രസ് എപ്പോഴും എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ആ സഹോദര ബന്ധത്തിന് പോറൽ ഏൽക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അയോധ്യയിലെ രാമ ക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളുടെ പരാമർശം ആ വിഷയത്തിലെ തീയണക്കാനുള്ള ശ്രമം ആണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എതിരാളികൾ നടത്തുന്നത് ഭിന്നിപ്പ് ഉണ്ടാക്കി മുതലടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആണ്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അപ്പോൾ ആ തീ അണക്കാനുള്ള ശ്രമമാണ് സാദിഖലി തങ്ങൾ നടത്തിയത്. തീവ്രവാദ സ്വഭാവമുള്ള ആളുകൾ വിദ്വേഷം പരത്താൻ ശ്രമിക്കുന്ന ഈ കാലത്ത് സമാധാനത്തിനുവേണ്ടി സംസാരിക്കുന്നത് വലിയ കാര്യമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Discussion about this post