73ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അലെജാന്ദ്രോ ഇനാരിറ്റു സംവിധാനം ചെയ്ത ദ റെനവന്റാണ് മികച്ച ചിത്രം. ഇനാരിറ്റുവാണ് മികച്ച സംവിധായകന്. ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനുള്ള പുരസ്കാരം നേടി.
ദ റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രീ ലാര്സണ് മികച്ച നടിയായി. മികച്ച സഹനടനും സഹനടിയുമായി തിരഞ്ഞെടുക്കപ്പെട്ടത് സില്‍വസ്റ്റര്‍ സ്റ്റാലനും കേറ്റ് വിന്സ്ലെറ്റുമാണ്. ക്രീഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സില്‍വസ്റ്റര്‍ സ്റ്റാലന് പുരസ്കാരം നേടിയത്. സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിന്സ്ലെറ്റും പുരസ്കാരം നേടി.
മോഷന്‍ പിക്ചര്‍ മ്യൂസിക് കോമഡി വിഭാഗത്തില്‍ മാറ്റ് ഡാമന്‍ മികച്ച നടനും ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയ്ക്കുമുള്ള പുരസ്കാരം നേടി. റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത മാര്‍ഷ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മാറ്റ് ഡാമന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോയ് എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫര്‍ ലോറന്‍സ് പുരസ്കാരം നേടിയത്.
ചൊവ്വയിലെത്തുന്ന ബഹിരാകാശ പര്യവേഷകന്റെ കഥയാണ് മാര്‍ഷ്യന്‍ പറഞ്ഞത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ചിത്രത്തിലൂടെ ആരോണ്‍ സോര്കിന് നേടി. എന്നിയോ മോറികോണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. ഹേറ്റ്ഫുള്‍ ഐറ്റ് ചിത്രത്തിനാണ് പുരസ്കാരം.
അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി എന്ന ടി.വി സിനിമയിലെ പ്രകടനത്തിന് പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ടെലിവിഷന്‍ ചിത്രമായി മിസ്റ്റര്‍ റോബോട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഷോ മീ എ ഹീറോ എന്ന ചിത്രത്തിലൂടെ ഓസ്കാര്‍ ഐസക്കാണ് ഈ വിഭാഗത്തില്‍ മികച്ച നടനായത്.
Discussion about this post