ലക്‌നൗ: രാമമന്ത്രം തെറ്റാതെ ഉരുവിട്ട മുസ്ലീം യുവാവിനെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നടക്കുന്ന എക്‌സിബിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു യുവാവ് യോഗിയെ രാമമന്ത്രം ചൊല്ലി കേൾപ്പിച്ചത്. .യുവാവ് ഭംഗിയായി രാമമന്ത്രം ചൊല്ലുന്നതിന്റെയും യോഗി ആദിത്യനാഥ് ഇത് ആസ്വദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എക്‌സിബിഷനിൽ മുഖ്യാതിഥി ആയി എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. നിരവധി സ്റ്റാളുകൾ ആയിരുന്നു പരിപാടിയിൽ ഒരുക്കിയിരുന്നത്. ഇതിൽ ഒരു സ്റ്റാൾ യുവാവിന്റേത് ആയിരുന്നു. ഇവിടെയെത്തിയ മുഖ്യമന്ത്രി യുവാവുമായി സംസാരിച്ചു. ഇതിനിടെ രാമമന്ത്രം ചൊല്ലണമെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇത് കേട്ട മുഖ്യമന്ത്രി സമ്മതം മൂളി. ഇതോടെ യുവാവ് രാമമന്ത്രം ചൊല്ലിക്കേൾപ്പിക്കുകയായിരുന്നു. ഒരു വരി പോലും തെറ്റാതെ മന്ത്രം ചൊല്ലിയ യുവാവിനെ യോഗി തോളിൽ തട്ടി അഭിനന്ദിച്ചു.
ഒപ്പമുണ്ടായിരുന്ന സംഘാടകരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് . തുടർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. ദിയോറിയയിലെ ബിജെപി എംഎൽഎ ശലഭ് മണി വീഡിയോ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ ശക്തി നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
Discussion about this post