ഡെറാഡൂൺ: അഖണ്ഡഭാരതമെന്ന ലക്ഷ്യത്തിനായി അതിവേഗത്തിൽ ഉത്തരാഖണ്ഡ്. ഏകീകൃത സിവിൽ നിയമത്തിന്റെ കരട് മന്ത്രിസഭ പാസാക്കി. കഴിഞ്ഞ ദിവസമാണ് നിയമത്തിന്റെ കരട് റിപ്പോർട്ട് ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്ക്ക് കൈമാറിയത്.
വൈകീട്ടോടെയാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്. ശനിയാഴ്ച നിയമസഭയിൽ നിയമത്തിന്റെ കരട് ബിൽ അവതരിപ്പിക്കും. കരട് ബില്ല് നിയമസഭ പാസാക്കിയാൽ ഉടൻ സർക്കാർ നിയമ നിർമ്മാണത്തിനായുള്ള നടപടികളിലേക്ക് കടക്കും. നിയമം പാസായാൽ ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ഉത്തരാഖണ്ഡ് ആകും. വിരമിച്ച സുപ്രീംകോടതി ജഡ്ജി രജ്ഞൻ പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്.
പുഷ്‌കർ സിംഗ് ധാമിയുടെ അദ്ധ്യക്ഷതയിലാണ് മന്ത്രസഭ യോഗം ചേർന്നത്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് നിയമസഭ സമ്മേളിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് മന്ത്രിസഭ യോഗം ചേർന്നത്.
Discussion about this post