കോഴിക്കോട് : കോഴിക്കോട് റോഡരികിൽ നിന്നും വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. കാരശ്ശേരി വലിയപറമ്പ് – തൊണ്ടയിൽ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ ആണ് ഇവിടെ നിന്നും കണ്ടെത്തിയത്.
എട്ട് പെട്ടികളിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ആയിരുന്നു ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. അസ്വാഭാവികമായി റോഡരികിൽ പെട്ടികൾ കണ്ടെത്തിയതിനെക്കുറിച്ച് നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് വന്ന് നടത്തിയ പരിശോധനയിൽ ഇവ സ്ഫോടക വസ്തുക്കൾ ആണെന്ന് കണ്ടെത്തുകയായിരുന്നു. പെട്ടികൾ കണ്ടെത്തിയ സ്ഥലത്തും പരിസരപ്രദേശങ്ങളിലും പോലീസ് വിദഗ്ധ പരിശോധന നടത്തിവരികയാണ്.
Discussion about this post