കണ്ണൂർ: ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖത്തും ശരീരത്തിലും സാരമായി പരിക്കേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് വരാന്തയിൽ ഇരിക്കുകയായിരുന്നു രാജേഷ്. ഇതിനിടെ ഇരുട്ടിന്റെ മറപറ്റി എത്തിയ അക്രമി രാജേഷിന് നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു. കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ ആണ് രാജേഷിനെ രക്ഷിച്ചത്.
യുവാവിന്റെ പരാതിയിൽ ചെറുപുഴ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. രാത്രിയായതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് രാജേഷിന്റെ മൊഴി.
Discussion about this post