ന്യൂഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർക്കുള്ള മറുപടിയിൽ നാരീശക്തിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിച്ചുെവന്നും നരേന്ദ്ര മോദി പറഞ്ഞു.
നമ്മുടെ മൂന്നാം അവസരത്തിലേക്ക് ഇനി അധിക ദൂരമില്ല. ഇനി നൂറോ നൂറ്റിഇരുപത്തിയഞ്ചോ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എൻഡിഎ 400 സീറ്റിലധികം നേടും. 370 സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ വരും. തന്റെ മൂന്നാം അവസരത്തിൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം ഉറപ്പ് നൽകി. 10 വർഷത്തെ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇതു പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ കുടുംബഭരണം കാരണം കഴിവുള്ളവർക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഒരു കുടുംബത്തിലെ കൂടുതൽ പേർ രാഷ്ട്രീയത്തിൽ എത്തുന്നത് ദോഷകരമായ കാര്യമല്ല. എന്നാൽ, കുടുംബം പാർട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
Discussion about this post