ലക്‌നൗ: ജ്ഞാൻവാപി മാത്രമല്ല അവകാശവാദം ഉന്നയിക്കുന്ന ഒരു മന്ദിരവും ഹിന്ദുക്കൾക്ക് വിട്ട് നൽകില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മസ്ജിദുകളുടെ സംരക്ഷണത്തിനായി എന്ത് പോരാട്ടം വേണമെങ്കിലും നടത്തും. എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നേരിട്ട് കാണാമെന്നും ഒവൈസി പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണം.
അഭിമുഖത്തിൽ ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചിരുന്നു. ഇതിനോടായിരുന്നു ഒവൈസിയുടെ മറുപടി. ഒരു മസ്ജിദോ മന്ദിരമോ ഹിന്ദുക്കൾക്ക് വിട്ട് നിൽക്കാൻ പോകുന്നില്ല. മതിയായി. തങ്ങൾ നിയമ പോരാട്ടം നടത്തും. ഡിസംബർ ആറ് ആവർത്തിക്കാനാണ് ശ്രമം എങ്കിൽ, എന്താണ് നടക്കാൻ പോകുന്നത് എന്ന് കാണാം. ഒരിക്കൽ തോറ്റു. ഇനി തോൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.
ജ്ഞാൻവാപിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നിയമ യുദ്ധം തന്നെ തങ്ങൾ നടത്തും. ജ്ഞാൻവാപിയിൽ നമാസ് നടത്തുന്നത് തുടരും. തർക്കമന്ദിര കേസിൽ മുസ്ലീം വിഭാഗത്തോട് ആരാധന നടത്തരുതെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ ജ്ഞാൻവാപി കേസിൽ അതില്ല. കാലങ്ങളായി തങ്ങൾ ഇവിടെ പ്രാർത്ഥന തുടരുകയാണെന്നും ഒവൈസി വ്യക്തമാക്കി.
നാളെ തങ്ങൾ രാഷ്ട്രപതി ഭവൻ കുഴിച്ചാൽ അവിടെ നിന്നും എന്തെങ്കിലും ലഭിക്കും. കാരണം നൂറ്റിക്കണക്കിന് വർഷങ്ങളായി തങ്ങൾ അവിടെ നമാസ് നടത്തിയിരുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.
Discussion about this post