അമ്മ എന്ന വാക്കിന് എന്തുമാത്രം അർത്ഥങ്ങൾ ഉണ്ടായിരിക്കും അല്ലേ.. കടലായി ഒഴുകുന്ന സ്‌നേഹത്തിന് പലരും ഇട്ട പേരാണ് അമ്മ. ഇപ്പോഴിതാ ഒരു അമ്മ മകളുടെ ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റത്തിന്റെ കഥ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
2017 സെപ്റ്റംബറിൽ ഒരു വാഹനാപകടത്തോടെയാണ് മിഷിഗണിൽ നിന്നുള്ള യുവതിയുടെ ജീവിതം അടിമുടി മാറിയത്. ജെന്നിഫർ ഫ്‌ലെവെല്ലൻ എന്ന ആ യുവതി അപകടത്തോടെ കോമയിലാണ്ടു.ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യുവതിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാനായില്ല. എന്നാൽ അവിടെയാണ് അമ്മ അത്ഭുതം പ്രവർത്തിച്ചത്. 2022 ഓഗസ്റ്റ് 25-ന് അമ്മയുടെ തമാശയ്ക്ക് മറുപടിയായി ജെന്നിഫർ ഫ്‌ലെവെല്ലൻ ചിരിച്ചുകൊണ്ട് ഉണർന്നു.
അവൾ ഉറക്കമുണർന്നപ്പോൾ, അവൾ ചിരിക്കുകയായിരുന്നതിനാൽ അത് ആദ്യം എന്നെ ഭയപ്പെടുത്തി, അവൾ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് ആ നിമിഷത്തെ ഓർത്തെടുത്ത് കൊണ്ട് ജെന്നിഫർ ഫ്‌ലെവെല്ലന്റെ അമ്മ പെഗ്ഗി മീൻസ് പറയുന്നു.
5 വർഷത്തിന് ശേഷം കോമയിൽ നിന്നുണർന്ന ജെന്നിഫർ ഫ്‌ലെവെല്ലൻ ഇപ്പോൾ ആളാകെ മാറി. തിരികെ ജീവിതത്തിലേക്ക് വരാൻ ശ്രമിക്കുന്ന അവൾ തന്റെ നഷ്ടപ്പെട്ടുപോയ സംസാരശേഷിയും ചലനശേഷിയും തിരികെ വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ്. സഞ്ചാരത്തിനായി ഒരു വാൻ വാങ്ങുന്നതിനായി ജെന്നിഫർ ഫ്‌ലെവെല്ലന് വേണ്ടി ഫണ്ടിംഗ് ആരംഭിച്ചതോടെയാണ് അമ്മ-മകൾ കഥ വീണ്ടും ചർച്ചയാവുന്നത്.
Discussion about this post