മലപ്പുറം; കെഎസ്ആർടിസി സിഫ്റ്റ് ബസിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോട്ടക്കൽ പറപ്പൂർ വള്ളിൽ ഹാരിസാണ് പിടിയിലായത്. ഊട്ടി-തിരുവനന്തപുരം കെഎസ്ആർടിസി ബസിലാണ് അതിക്രമം ഉണ്ടായത്. ഗൂഢല്ലൂരിൽ നിന്നാണ് പ്രതി ബസിൽ കയറിയത്.
പെൺകുട്ടി ബസ് ജീവനക്കാരോട് പരാതി പറഞ്ഞതോടെ പ്രതി തട്ടിക്കയറി. ഒടുവിൽ ബസ് വഴിക്കടവ് സ്റ്റേഷനിൽ നിർത്തി പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോഴിക്കോട്, വൈത്തിരി, വേങ്ങര തുടങ്ങിയ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് ഹാരിസ്.












