ഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെ ആക്രമണം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്ക് പാക് ഭീകരസംഘടനയായ ജെയ്ഷ ഇ മുഹമ്മദ് ഇന്ത്യയില്‍ ആക്രമണ പരമ്പരയ്ക്ക് പദ്ധതിയിടുന്നുണ്ടെന്ന് സൂചന ലഭിച്ചിരുന്നു.
ജെയ്ഷ ഇ മുഹമ്മദിനന്റെ പുതിയ പ്രവര്‍ത്തകരെ ഉപയോഗിച്ച് ഇന്ത്യയില്‍ 13 ആക്രമണങ്ങള്‍ നടത്തും. 13 വര്‍ഷം അഫ്സല് ഗുരു ജയിലില്‍ കിടന്നതിന്റെ പ്രതികാരമായിട്ടാണ് 13 ആക്രമണങ്ങള്‍. എല്ലായിടത്തു നിന്നും ഞങ്ങള്‍ക്ക് മികച്ച പിന്തുണയാണ് കിട്ടുന്നതെന്നും ജെയ്ഷ ഇ മുഹമ്മദിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന് മൗലാനാ അബ്ദുള്‍ റൗഫിന്റേതാണ് പ്രസ്താവന. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചി അസറിനെ വിട്ടു നല്കാന് ഭീഷണിപ്പെടുത്തിയത് റൗഫാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജെയ്ഷ ഇ മുഹമ്മദ് പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറുകളും അവരുടെ പ്രവര്‍ത്തനങ്ങളും ഇന്റലിജന്‍സ് ഏജന്‍സി നിരീക്ഷിച്ചു വരികയാണ്.
Discussion about this post