ഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തുകയും പിന്നീട് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ പരിഹസിക്കുകയും ചെയ്ത ജെയ്ഷ ഇ മുഹമ്മദിന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ആരെങ്കിലും നമ്മളെ വേദനിപ്പിച്ചെങ്കില്‍ അവരും അതേ രീതിയിലുള്ള വേദന അറിയണമെന്ന് സൈന്യം സംഘടിപ്പിച്ച സെമിനാറില്‍ പരീക്കര്‍ പറഞ്ഞു.
ആരെങ്കിലും നമ്മുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ഏതെങ്കിലും വ്യക്തിയായാലും സംഘടനയായാലും അവര്‍ക്ക് കനത്ത തിരിച്ചടി തന്നെയാണ് നല്‍കേണ്ടത്. എന്റെ സൈനികര്‍ മരിക്കുമ്പോള്‍ എനിക്കും വേദനയുണ്ടാകാറുണ്ട്. വീരമൃത്യുവിനെ എപ്പോഴും രാജ്യം ബഹുമാനിക്കും. പക്ഷേ, ശത്രുക്കളെ നിര്‍വീര്യമാക്കാന്‍ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. രാജ്യത്തെ വേദനിപ്പിക്കുന്നവര്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും പരീക്കര്‍ മുന്നറിയിപ്പ് നല്കി..
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പരിഹസിച്ച് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദ് കഴിഞ്ഞ ദിവസം വിഡിയോ പുറത്തു വിട്ടിരുന്നു. ജിഹാദികളെ തുരത്താന്‍ ഇന്ത്യന്‍ സൈന്യത്തിനു സമയമെടുത്തു. സൈനിക നടപടി നീണ്ടതു ദൗത്യത്തിന്റെ വിജയമാണെന്നും വിഡിയോയില്‍ അവകാശപ്പെട്ടു.
ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ഇന്ത്യന്‍ സൈനികരെയും വിഡിയോയില്‍ അപമാനിച്ചിരുന്നു. പാകിസ്ഥാന് ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
Discussion about this post