തിരുവനന്തപുരം: ഭാര്യ രാധികയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. രാധികയെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് താരം വിവാഹ വാർഷികാശംസകൾ നേർന്നിരിക്കുന്നത്. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഇനിയും ഒരുപാട് വർഷങ്ങൾ കൂടി എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘എന്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു വിസ്മയകരമായ വർഷം കൂടി ആഘോഷിക്കുന്നു. എന്റെ പ്രണയത്തിന് വിവാഹ വാർഷികാശംസകൾ. ചിരിയുടെയും പ്രണയത്തിന്റെയും ഒരുമിച്ചുള്ള തീരാത്ത സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ കൂടി ഇതാ’- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് താരത്തിന് വിവാഹവാർഷികാശംസകൾ നേർന്ന് കമന്റ് ചെയ്തത്.
ഗരുഡന്റെ വിജയത്തിന് ശേഷം വരാഹം ആണ് താരത്തിന്റേതായി ഒരുങ്ങുന്ന അടുത്ത ചിത്രം. ത്രില്ലർ ജേണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നവ്യ നായർ ആണ് സുരേഷ് ഗോപിയുടെ നായികയായി എത്തുന്നത്. സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം മേനോനും ചിത്രത്തിൽ പ്രധാന കഥാപത്രത്തിൽ എത്തുന്നുണ്ട്.
Discussion about this post