കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയിലുകളിൽ തടവിലിരിക്കെ വനിതാ തടവുകാർ ഗർഭിണികളാകുന്ന കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തടവുകാർ ജയിലിൽ കഴിയുന്ന സമയത്ത് ഗർഭിണികളാകുന്നു. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചു.ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്.
തടവുകാരായ വനിതാ തടവുകാർ കസ്റ്റഡിയിലിരിക്കെ ഗർഭിണികളാകുന്നു. പിന്നീട് ജയിലുകളിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു. നിലവിൽ 196 കുഞ്ഞുങ്ങൾ പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി കഴിയുന്നു. സ്ത്രീതടവുകാരുടെ കറക്ഷൻ ഹോമുകളിൽ പുരുഷ ജീവനക്കാരുടെ പ്രവേശനം ഉടൻ നിരോധിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
അടുത്തിടെ, ഞാൻ കറക്ഷൻ ഹോമുകളുടെ ഇൻസ്പെക്ടർ ജനറൽ (സ്‌പെഷ്യൽ), ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എന്നിവർക്കൊപ്പം ഒരു വനിതാ ജയിൽ സന്ദർശിച്ചു. ഒരു ഗർഭിണിയായ സ്ത്രീയും കുറഞ്ഞത് 15 വനിതാ തടവുകാരും അവരുടെ കുട്ടികളോടൊപ്പം താമസിക്കുന്നതായി ഞാൻ കണ്ടെത്തിയെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഷയം ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Discussion about this post