ഡെറാഢൂണ്‍: ഹല്‍ദ്വനിയില്‍ അനധികൃത മദ്രസ പൊളിച്ച് നീക്കിയതില്‍ പിന്നാലെ പ്രദേശത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ച മതമൗലികവാദികള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ .അക്രമസക്തരെ കണ്ടാല്‍ വെടിവയ്ക്കാനുള്ള ഉത്തരവ് ഇറക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി . സംഘര്‍ഷത്തെ തുടര്‍ന്ന് ഹല്‍ദ്വനിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനുപുറമെ, എല്ലാ സ്കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മദ്രസ കെട്ടിടം മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ പൊളിച്ച നീക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടി പുറപ്പെട്ടത്.
അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന് പ്രതികാരമായി പ്രകടനക്കാര്‍ പോലീസ് സ്റ്റേഷന് ലക്ഷ്യമാക്കി കല്ലേറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടാതെ, ഒരു ട്രാന്‍സ്ഫോര്‍മര്‍ കത്തിക്കുകയും ചെയ്തു. ഇതോടെ സമീപത്തെ വൈദ്യുതി മുടങ്ങി .
കലാപകാരികള്‍ക്കും തീയിട്ട കൈയേറ്റക്കാര്ക്കുമെതിരെ കര്‍ശന നടപടിയെടുക്കും. സംഘര്‍ഷത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നാശനഷ്ടങ്ങള്‍ ഈടാക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കലാപകാരികളെ ചിത്രീകരിച്ച പോസ്റ്ററുകള്‍ പ്രചരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post