ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മെഗാസ്റ്റാർ അമിതാബ് ബച്ചൻ. രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
വെള്ള കുർത്തയും പൈജാമയും ധരിച്ച് പാരമ്പര്യ വേഷത്തിലാണ് ബച്ചൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാം ലല്ല വിഗ്രഹത്തിന് മുന്നിൽ കൂപ്പുകൈകളോടെ നിൽക്കുന്ന ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠക്കും അമിതാബ് ബച്ചൻ അയോദ്ധ്യയിലെത്തിയിരുന്നു. അഭിഷേക് ബച്ചനോടൊപ്പമണ് താരം പ്രാണപ്രതിഷ്ഠയ്ക്ക് എത്തിയത്. പ്രാണപ്രതിഷ്ഠയ്ക്ക് മുൻപ് തന്നെ അയോദ്ധ്യയിൽ ബച്ചൻ പൊന്നും വില നൽകി ഭൂമി വാങ്ങിയതും വലിയ ശ്രദ്ധ നേടിയിരു
Discussion about this post