തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ആൾമാറാട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവ്. പ്രതി അമൽജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽജിത്താണെന്ന അനുമാനത്തിലാണ് പോലീസ്. ഇുവരും ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്.
വയറു വേദന ആയതുകൊണ്ടാണ് മകൻ പരീക്ഷ എഴുതാതെ മടങ്ങിയതെന്നും വാർത്ത വന്നതിന് ശേഷമാണ് മക്കൾ വീട്ടിൽ നിന്നും പോയതെന്നും ആണ് ഇവരുടെ അമ്മ പറയുന്നത്. അഖിൽജിത്തിനോടൊപ്പം ആണ് അമൽ പരീക്ഷക്ക് പോയതെന്നും അമ്മ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പോലീസിന്റെ സംശയം ഉയർത്തിയത്.
പരീക്ഷക്കിടെ ബയോ മെട്രിക്ക് പരിശോധനയ്ക്കായി എത്തിയപ്പോഴാണ് ഹാളിൽ നിന്നും ഒരു ഉദ്യോഗാർത്ഥി ഇറങ്ങി ഓടിയത്. ഇയാൾ ഒരു ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈ ബൈക്ക് അമൽജിത്തിന്റേതാണെന്ന് കണ്ടെത്തിയത്. എന്നാൽ, അമൽജിത്തിനെ അന്വേഷിച്ച് പോലീസ് എത്തിയപ്പോഴേക്കും അമൽജിത്തും അഖിൽജിത്തും മുങ്ങിയിരുന്നു. ഇരുവരും ഒരുമിച്ചാണ് പി.എസ്.സിയ്ക്ക് പരിശീലിച്ചിരുന്നത്. ഇതിന് മുൻപ് പോലീസ്, ഫയർഫോഴ്‌സ് പരീക്ഷകളിൽ അഖിൽ ജയിച്ചിരുന്നു. എന്നാൽ, കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെടുകയായിരുന്നു.
Discussion about this post