സൂറിച്ച്: അര്‍ജന്റീന താരം ലയണല്‍ മെസി വീണ്ടും ലോക ഫുട്ബോളര്. അഞ്ചാം തവണയും ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് 28കാരന് മെസി അര്‍ഹനായി. അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും നെയ്മറിനെയും അട്ടിമറിച്ചാണ് മെസി അഞ്ചാം ബാലണ്‍ ഡി ഓര് വലയിലാക്കിയത്.
യുവേഫയും കഴിഞ്ഞവര്‍ഷത്തെ മികച്ച താരമായി മെസ്സിയെ തിരഞ്ഞെടുത്തിരുന്നു. ടീമിന് നേടിക്കൊടുത്ത നാലു കിരീടങ്ങളും സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി നേടിയ 52 ഗോളുകളുമാണ് പുരസ്കാരനേട്ടത്തില്‍ നിര്‍ണായകമായത്. ഇതിനുമുമ്പ് 2009, 2010, 2011, 2012 വര്‍ഷങ്ങളിലാണ് ലോകഫുട്ബോളറായത്.
ബാര്‍സലോണയിലെ മിന്നും പ്രകടനത്തിനൊപ്പം ദേശീയ ടീമിനെ കോപ്പ അമേരിക്കന്‍ ചാമ്പ്യനാക്കിയതും മികച്ച ഫുട്ബോളര് മെസി തന്നെയെന്ന് ഉറപ്പിക്കുന്നവയായിരുന്നു. സീസണില്‍ 57 കളികളില്‍ നിന്ന് 58 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. അതേസമയം, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 54 കളികളില്‍ നിന്ന് 61 ഗോളുകള്‍ നേടിയിരുന്നെങ്കിലും രാജ്യാന്തര തലത്തില്‍ ശ്രദ്ധേയപ്രകടനമില്ല എന്നത് തുടര്‍ച്ചയായ മൂന്നാം പുരസ്കാരനേട്ടം നഷ്ടപ്പെടുത്തി.
ചാര്‍ലി ലോയിഡാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിതാ ഫുട്ബോളര്. ബാഴ്സലോണ കോച്ച് ലൂയിസ് എന്റിക്കാണ് മികച്ച കോച്ച്. മികച്ച ഗോളിനുളള പുഷ്കാസ് പുരസ്കാരം വെന്‍ഡെല്‍ ലിറയ്ക്ക് ലഭിച്ചു.
Discussion about this post