ലണ്ടൻ: മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ. ബ്രിട്ടനിൽ നഴ്‌സായ ജിലുമോൾ ജോർജ് (38) ആണ് രണ്ട് മക്കൾക്കും വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികളുടെ ശരീരത്തിൽ വിഷാംശമുള്ള രാസവസ്തു കുത്തിവച്ച ശേഷം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.
വ്യാഴാഴ്ച്ച രാവിലെ ഈസ്റ്റ് സസെക്‌സിലെ അക്ഫീൽഡിൽ ഹണ്ടേഴ്‌സ് വേയിലാണ് സംഭവം. എന്നാൽ, മലയാളി കുടുംബത്തിലാണ് സംഭവം നടന്നതെന്ന വിവരം ഇന്നലെയാണ് പുറത്ത് വന്നത്.
കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇവർ ഇപ്പോൾ റിമാൻഡിലാണ്. ജിലുവിനെതിരെ ആത്മഹത്യാ ശ്രമത്തിനും കൊലപാതക ശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. മാർച്ച് എട്ടിന് യുവതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Discussion about this post