ന്യൂഡൽഹി: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസുമായി അനുരഞ്ജനത്തിന് തയാറല്ലെന്നും ആചാര്യ പ്രതികരിച്ചു.തന്റെ നിലപാട് അറിയിക്കാൻ വൈകാതെ പത്രസമ്മേളനം വിളിക്കുമെന്നും ആചാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇൻഡി സഖ്യത്തിന്റെ പിറവി മുതൽ ഓരോരോ രോഗങ്ങൾ കണ്ടുതുടങ്ങി. പിന്നീടത് ഐ.സി.യുവിലായി ഒടുവിൽ വെന്റിലേറ്ററിലും. ഇൻഡി സഖ്യത്തിന് കൂടുതൽ ആയുസുണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് ആചാര്യ പ്രമോദ് കൃഷ്ണ പറഞ്ഞത്.
അച്ചടക്ക ലംഘനവും പാർട്ടിയെ നിരന്തരം വിമർശിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ നടപടി. ആറുവർഷത്തേക്കാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ ഉപദേശക സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം. 2014ലും 2019ലും യു.പിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാനായില്ല
Discussion about this post