ശ്രീനഗർ:ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മുകശ്മീർ പോലീസ്. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധിത ലഹരി വസ്തുക്കൾ, സ്ഫോടക വസ്തുക്കൾ എന്നിവ കടത്തുന്നതിനും രാജ്യത്തേയ്ക്ക് കമ്മ്യൂണിസ്റ്റ് ഭീകരർ നുഴഞ്ഞുകയറാനും മറ്റുമായി ഉപയോഗിക്കുന്ന ട്രാൻസ് ബോർഡർ ടണൽ കാണിച്ച് നൽകുന്നവർക്കും 5 ലക്ഷം രൂപ പാരിതോഷികം ലഭിക്കും.
മയക്കുമരുന്ന്, ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ എന്നിവയുമായി അതിർത്തിക്കപ്പുറത്ത് നിന്ന് എത്തുന്ന ഡ്രോണുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 3 ലക്ഷം രൂപയാണ് അധികൃതർ നൽക്കുക. അന്തർസംസ്ഥാന മയക്കുമരുന്ന് മൊഡ്യൂളുകൾ വേർപെടുത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരവാദികളുമായോ ജയിലിൽ കഴിയുന്ന വിഘടനവാദികളുമായോ സംസാരിക്കുന്നവരെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്കും 2 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്ജിദുകൾ, മദ്രസകൾ, സ്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ ആളുകളെ തീവ്രവാദി സംഘടനകളിലേക്ക് ചേരാൻ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് അറിയിച്ചു
Discussion about this post