ന്യൂഡൽഹി: യുപിഐ സേവനങ്ങളിലേക്ക് ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളിലേയും യുപിഐ സേവനങ്ങളുടെ ലോഞ്ചിംഗ് നടത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിനേട് ചേർന്നുനിൽക്കുന്ന മൂന്ന് രാജ്യങ്ങൾക്കും ഇത് സവിശേഷമായ ദിവസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ന് ഞങ്ങളുടെ ചരിത്രപരമായ ബന്ധത്തെ ആധുനികമായി കൂടി ബന്ധിപ്പിക്കുകയാണ്. ജനങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പ്രതിബന്ധതയുടെ തെളിവാണ് ഇത്. ഇത്് അതിർത്തികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
മൗറീഷ്യസ് ഇന്ത്യ ബന്ധത്തിലെ നാഴികക്കല്ലാണ് ഈ ദിവസമെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് പ്രതികരിച്ചു. സാംസ്‌കാരികവും വാണിജ്യപരവുമായി ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഇന്ന് ഈ അസുലഭ നിമിഷത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സുപ്രധാന മാനം കൈവന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post