ന്യൂഡൽഹി: കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.1 ശതമാനമായി കുറഞ്ഞു. റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്കിൻ്റെ കംഫർട്ട് ലെവലായ 4 ശതമാനത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ ഇടിവ് സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം അഥവാ വിലക്കയറ്റം നിയന്ത്രണത്തിൽ നിർത്തുക എന്നത് കേന്ദ്ര സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണനാ വിഷയമാണ്. ഈ കഴിഞ്ഞ ഇടക്കാല ബഡ്‌ജറ്റിലടക്കം പണപ്പെരുപ്പം നിയന്ത്രിക്കാൻ വേണ്ട രീതിയിലുള്ള നടപടികളാണ് പ്രത്യക്ഷമായും പരോക്ഷമായും കേന്ദ്ര സർക്കാർ കൈക്കൊണ്ടത്
ജനുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാൾ കൂടുതലായി കഴിഞ്ഞ 52 മാസങ്ങളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നിരുന്നാലും, പണപ്പെരുപ്പം ഇപ്പോൾ തുടർച്ചയായി അഞ്ചാം മാസവും 2 ശതമാനം മുകളിലോ താഴെയോ എന്ന സഹിഷ്ണുത പരിധിക്കുള്ളിലാണ്.
2023 ഡിസംബറിൽ നിന്ന് ഉപഭോക്തൃ ഭക്ഷ്യ വില സൂചിക 0.7 ശതമാനം ഇടിഞ്ഞതോടെ ഭക്ഷ്യ വസ്തുക്കളുടെ വിലയിലെ പ്രതിമാസ മാറ്റമാണ് ജനുവരിയിലെ പണപ്പെരുപ്പത്തിലെ ഇടിവിന് കാരണമായത്. പച്ചക്കറികൾ പ്രതിമാസം 4.2 ശതമാനം കുറഞ്ഞപ്പോൾ പഴങ്ങളുടെ വിലക്കയറ്റം 2.0 ശതമാനം കുറവാണ് രേഖപ്പെടുത്തിയത് .
Discussion about this post