തിരുവനന്തപുരം: കേരളത്തിലെ ചില മാദ്ധ്യമ അവതാരകർ മുസ്ലിം ലീഗ് സംഘടനയായ കെഎംസിസിയുടെ ചിലവിൽ ദുബായ് ടൂർ നടത്തി വന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ. ഈ വിദേശ ടൂറും ഷോപ്പിംഗുമൊക്കെ മറ്റ് മാദ്ധ്യമ പ്രവർത്തർക്കുള്ള ഓഫറുമാണ്. ‘ദേ ഇവരെപ്പോലെ ഞങ്ങളെ സുഖിപ്പിച്ചാൽ ഇങ്ങനെ ചില സൗകര്യങ്ങളുണ്ട് ‘ എന്ന സന്ദേശമാണ് കെഎംസിസി നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ ചില മാധ്യമ അവതാരകർ മുസ്ലിം ലീഗ് സംഘടനയായ കെഎംസിസിയുടെ ചിലവിൽ ദുബായ് ടൂർ നടത്തി വന്നിട്ടുണ്ട്. ഈന്തപ്പഴത്തിനും അത്തറിനും ഗൾഫ് ടൂറുകൾക്കും വേണ്ടി സ്വന്തം നാവ് ഒരു പക്ഷത്തിനായി വാടകക്ക് കൊടുക്കുന്നവരെക്കുറിച്ച് എഴുതിയത് സെബാസ്റ്റ്യൻ പോളിന്റെ മകനാണ് എന്നാണോർമ്മ. മാധ്യമ പ്രവർത്തകരെ സ്വന്തം വരുതിയിലാക്കാൻ തങ്ങൾ എപ്രകാരമാണ് വേദികൾ ഉപയോഗിക്കുന്നത് എന്ന് ഫസൽ ഗഫൂറും ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിദേശ ടൂറും ഷോപ്പിംഗുമൊക്കെ മറ്റ് മാധ്യമ പ്രവർത്തർക്കുള്ള ഓഫറുമാണ്. ‘ ദേ ഇവരെപ്പോലെ ഞങ്ങളെ സുഖിപ്പിച്ചാൽ ഇങ്ങനെ ചില സൗകര്യങ്ങളുണ്ട് ‘ എന്ന സന്ദേശമാണ് കെഎംസിസി നൽകിയിരിക്കുന്നത് .
പിജിയും ഹാഷ്മിയും മാതുവുമൊക്കെ ചിന്തിക്കേണ്ടത് നിങ്ങളെ എന്തിനിവർ ഗൾഫിൽ കൊണ്ടുപോയി ട്രീറ്റ് ചെയ്തു എന്നാണ്. നിങ്ങളറിഞ്ഞോ അറിയാതെയോ ഒരു വിധേയത്വം അവിടെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു . ഈ മൂന്ന് പേരെ എടുത്ത് പറയാൻ കാരണം, വേദിയിൽ കണ്ട മറ്റ് രണ്ട് പേരും , ജമാ അത്തെ ഇസ്ലാമിയുടെ പറ്റ് ബുക്കിലുള്ള പ്രമോദ് രാമനിൽ നിന്നും യുപി തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ട ഷാനിയിൽ നിന്നും ഒരു തരത്തിലുള്ള സത്യസന്ധതയും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ടാണ് .
പിജിയും ഹാഷ്മിയും മാതുവും അത് ചെയ്യരുതായിരുന്നു.
Discussion about this post