ലോസ് എയ്ഞ്ചൽസ്: ഓസ്‌കർ അവാർഡ് നോമിനേറ്റ് ചെയ്തവരുടെ വിരുന്നിൽ താരമായി ‘അനാട്ടമി ഓഫ് എ ഫാൾ’ സിനിമയിലെ ശ്വാനതാരം മെസി. ഈ വർഷത്തെ ഒാസ്‌കർ നോമിനേഷനിൽ വന്ന അനാട്ടമി ഓഫ് എ ഫാളിൽ സ്‌നൂപ്പ് ആയി എത്തിയത് മെസിയാണ്. ഫ്രാൻസിൽ നിന്നാണ് വിരുന്നിൽ പങ്കെടുക്കാനായി മെസി എത്തിയത്. പരിശീലകനായ ലോറ മാർട്ടിൻ കോണ്ടിനിയോടൊപ്പമാണ് താരം എത്തിയത്. റയാൻ ഗോസ്ലിംഗ് ഉൾപ്പെടെയുള്ള മറ്റ് സെലിബ്രിറ്റികൾക്കിടയിൽ മെസ്സി ജനപ്രിയനായിരുന്നു. അമേരിക്കയിൽ ചിത്രം വിതരണം ചെയ്ത നിയോൺ മെസിക്കൊപ്പമുള്ള ബ്രാഡ്ലി കൂപ്പറിന്റെ ചിത്രം പുറത്ത് വിട്ടിരുന്നു.
ഫ്രഞ്ച് കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പെടുന്ന അനാട്ടമി ഓഫ് എ ഫാൾ ഏറെ പ്രധാന്യമുള്ള വേഷമാണ് മെസിയുടേത്. ഭർത്താവിന്റെ ആകസ്മിക മരണത്തിൽ കുറ്റാരോപിതയായി കോടതിയിൽ വിചാരണ നേരിടുന്ന എഴുത്തുകാരിയായ സാന്ദ്രയുടെ അനുഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇവരുടെ അന്ധനായ മകൻ ഡാനിയേലിന്റെ വഴികാട്ടിയായ നായയാണ് മെസി അവതരിപ്പിക്കുന്ന സ്‌നൂപ്പ്. ഡാനിയേലും സ്‌നൂപ്പും തമ്മിലുള്ള വൈകാരിക ബന്ധവും ചിത്രത്തിൽ കാണിക്കുന്നുണ്ട്.
‘തന്റെ വേഷം നിരപരാധിയാണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നാൽ, ചിത്രത്തിലെ ഒരേയൊരു നിരപരാധി സ്‌നൂപ്പ് ആണ്’- സാന്ദ്ര ഹുള്ളർ പറഞ്ഞു.
Discussion about this post